/sathyam/media/post_attachments/SSJm7XfPb45YT794LXkU.jpg)
ഡൽഹി: ഫരീദാബാദ് രൂപതയുടെ ഹോളി ചൈൽഡ്ഹുഡ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി താമസിച്ചുള്ള ധ്യാനം 'BETHEL 2022' ഒക്ടോബർ രണ്ടു മുതൽ അഞ്ചുവരെയുള്ള തീയതികളിൽ ഫരീദാബാദ് ഡിവൈൻ റിട്രീറ്റ് ആശ്രമത്തിൽ സംഘടിപ്പിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 500 ഓളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. കോവിഡ് കാലഘട്ടത്തിനുശേഷം സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്തിൽ നിന്നും മാറി ആത്മീയതയുടെ പാതയിലേക്ക് കുട്ടികളെ ക്രമീകരിക്കുക എന്നുള്ളതായിരുന്നു ഈ ധ്യാനത്തിന്റെ പ്രധാന ലക്ഷ്യം.
വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, ആക്ഷൻ സോങ് എന്നിവയിലൂടെ രൂപതയിലെ കുഞ്ഞുമക്കളെ ദൈവത്തിലേക്ക് ചേർത്ത് നിർത്തുന്നതിന് ഒരുക്കുവാൻ ധ്യാനത്തിന് നേതൃത്വം കൊടുത്ത ഡിവൈൻ ടീമിന് സാധിച്ചു.
സമാപന സന്ദേശത്തിൽ ഫരീദാബാദ് രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര ദൈവവിചാരത്തിനായി ഈ മൂന്ന് ദിവസം ചിലവഴിച്ച കുഞ്ഞുമക്കൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുകയും ഈ ധ്യാനം സംഘടിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത എല്ലാ വൈദികർക്കും രൂപതയുടെ പേരിൽ നന്ദി പറയുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us