ഗ്രേറ്റർ നോയിഡയിൽ മലയാള ഭാഷാ പഠന ക്ലാസ്സ്‌ ഉദ്ഘാടനം നടത്തി

author-image
ജൂലി
New Update

publive-image

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും കേരള അസോസിയേഷൻ, ഗ്രേറ്റർ നോയിഡയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രേറ്റർ നോയിഡ ഡെൽറ്റ 3-ലെ ജീസസ് ആൻഡ് മേരി സ്കൂളിൽ വിജയ ദശമി ദിനത്തിൽ മലയാള ഭാഷാ പഠനത്തിനുള്ള പ്രവേശനോത്സവവും മലയാളം ക്ലാസ്സിന്റെ ഉത്ഘാടനവും നടത്തി.

Advertisment

ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ രഘുനാഥൻ നായർ കെജി, ഡിഎംഎ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ഡൽഹി ഘടകം വൈസ് പ്രസിഡന്റുമായ ടോണി കെജെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

കേരള അസോസിയേഷൻ, ഗ്രേറ്റർ നോയിഡ പ്രസിഡന്റ് ടിജി വിജയ കുമാർ, വൈസ് പ്രസിഡന്റ് രാധാകൃഷ്‌ണ കുറുപ്പ്, സെക്രട്ടറി പികെ ഷിബു, ജോയിന്റ് സെക്രട്ടറി സജിമോൻ ഇമ്മാനുവേൽ, ട്രെഷറർ എംടി കുര്യാക്കോസ്, എ ഡി വിൻസെൻറ് കൂടാതെ അധ്യാപകരായ റോസമ്മ കാർത്തികേയൻ, ശാന്തി ശ്രീകാന്ത്, സിനി കുര്യാക്കോസ്, മിനിമോൾ ബോബി തുടങ്ങിയവർ പ്രസംഗിച്ചു.

ഭാഷാ പഠനത്തിനുള്ള പുസ്‌തകങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. മലയാളം ക്ലാസുകളിൽ ചേർന്ന് പഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Advertisment