/sathyam/media/post_attachments/aAB4jEgRjZOUZbCJqVSx.jpeg)
ന്യൂ ഡൽഹി: വിദ്യാരംഭ ദിനത്തിൽ ഡൽഹി-എൻസിആർ മേഖലകളിലെ മലയാളികൾക്കായി വാദ്യോപകരണങ്ങൾ, സിനിമാറ്റിക് ഡാൻസ്, ശാസ്ത്രീയ സംഗീതം തുടങ്ങിയവ പഠിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കമിട്ടു.
ഡൽഹി മലയാളി അസോസിയേഷൻ, കൊച്ചിൻ കലാഭവനുമായി സഹകരിച്ച് ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ പഠനത്തിനുള്ള സൗകര്യം ഒരുക്കും. ഡിഎംഎ അംഗങ്ങൾ അല്ലാത്തവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പഠനത്തിന്റെ ഔപചാരികമായ ഉത്‌ഘാടനം ഡിഎംഎ സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ കലാഭവൻ പ്രജിത്ത് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.
ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കെജെ സ്വാഗതവും വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളിധരൻ, നിർവാഹക സമിതി അംഗങ്ങളായ കലേഷ് ബാബു, അനിലാ ഷാജി, വിനോദ് കുമാർ, നളിനി മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
അറുപതിൽപ്പരം കുട്ടികൾ വിജയ ദശമി ദിനത്തിൽ പേര് രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. നവംബർ ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. പേരുകൾ രജിസ്റ്റർ ചെയ്‌ത് വാദ്യ-സംഗീത-നൃത്ത ക്ലാസുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8287524795, 1135561333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us