/sathyam/media/post_attachments/JrKrHeLiLwcQgB5e2eJb.jpg)
ഡല്‍ഹി:ഫരിദാബാദ് രൂപതയുടെ പത്താം വർഷികത്തോടനുബന്ധിച്ച് രൂപതയിൽ സേവനം ചെയ്യുന്ന സന്യസ്തരുടെ സംഗമം നടത്തപ്പെട്ടു. ഒക്ടോബർ 8, ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ കരോൾബാഗിലെ, രൂപതാ ആസ്ഥാനത്ത് നടത്തപ്പെട്ട സന്യസ്ത സംഗമത്തിൽ വിവിധ സന്യാസ സഭകളിലെ നൂറുകണക്കിന് സന്യസ്തർ പങ്കെടുത്തു.
ഫരിദാബാദ് രൂപതാ അധ്യക്ഷൻ, അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് തിരുതെളിയിച്ച് ഉദ്ഘാടനം ചെയ്ത സന്യസ്ത സംഗമത്തിൽ സഹായ മെത്രൻ മാർ ജോസ് പുത്തൻവീട്ടിൽ, വികാരി ജനറാൾ ഫാ.ജോസ് ഓടനാട്ട്, ചാൻസലർ ഫാ. മാത്യു, സന്യസ്ത കൂട്ടായ്മ കോഡിനേറ്റർ ഫാ. ബാബു ആനിത്താനം, സെക്രട്ടറി സി. സ്റ്റെല്ല എംഎസ്എംഐ എന്നിവരുടെ സാനിധ്യം ഏറെ അനുഗ്രഹപ്രദമായി.
തങ്ങൾക്കുള്ളതെല്ലാം ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി, ഉപേക്ഷിച്ച് ഈ ലോകത്തിനുവേണ്ടി സേവനം ചെയ്യുന്ന സന്യസ്തരുടെ ജീവിതം, ദൈവസന്നിധിയിൽ അത്രമേൽ വിലമതിക്കപ്പെട്ടതാണെന്ന് പിതാവ് ഓർമ്മപ്പെടുത്തി. സന്യസ ജീവിതത്തിന്റെ വെല്ലുവിളികളെ കുറിച്ചും, ഈ ആധുനിക ലോകത്തിൽ സന്യസ്തർ എങ്ങനെ സാക്ഷ്യജീവിതം നയിക്കണമെന്നതിനെ കുറിച്ചും ഫരിദാബാദ് രൂപത സഹായ മെത്രൻ മാർ ജോസ് പുത്തൻവീട്ടിൽ ക്ലാസ് നടത്തി.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം നാൻസി ബാർലോ വിവിധങ്ങളായ സന്യസ്തരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഉച്ചയ്ക്കുശേഷം, നക്ഷത്ര കീർത്തനം എന്ന പേരിൽ സംഘടിപ്പിച്ച മരിയൻ കീർത്തന മത്സരം, ഏറെ ഹൃദ്യമായിരുന്നു.
വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ജീവിക്കുന്ന, വിവിധങ്ങളായ കാര്യങ്ങളിൽ ഏർപ്പെടുന്ന സന്യസ്തർ, തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് ഏറെ ഹൃദയസ്പർശിയിരുന്നു. വളരെ മനോഹരമായി ഈ സംഗമം ക്രമീകരിച്ച സന്യസ്ത കൂട്ടായ്മ കോഡിനേറ്റർ ഫാ. ബാബു ആനിത്താനം, സെക്രട്ടറി സി. സ്റ്റെല്ല എംഎസ്എംഐ എന്നിവരെ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us