/sathyam/media/post_attachments/bRIZlADHeyy61Q23jr90.jpeg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പശ്ചിം വിഹാർ ഏരിയയുടെ ഓണാഘോഷം ഡൂൺ പബ്ലിക് സ്‌കൂളിൽഅരങ്ങേറി. ഏരിയ വൈസ് ചെയർമാൻ വി ജെ ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ നാഗ്ലോയി എംഎൽഎ രഘുവീന്ദർ ഷോക്കീൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഡിഎംഎ ജനറൽ സെക്രട്ടറി കെ ജെ ടോണി പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ കെജി രാഘുനാഥൻ നായർ, കെവി മണികണ്ഠൻ, മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ഏരിയ സെക്രട്ടറി ജെ സോമനാഥൻ, ട്രെഷറർ അനിയൻ കുഞ്ഞു, വനിതാ വിഭാഗം കൺവീനർ ലക്ഷ്‌മി രാമൻ എന്നിവർ പ്രസംഗിച്ചു.
2021-22 അധ്യയന വർഷത്തിൽ 10, 12, ക്‌ളാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് എസ്എൻ രഘു സ്‌മാരക അക്കാദമിക് എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്‌തു. ഐശ്വര്യാ ആനന്ദ്, ജെ കൃഷ്‌ണപ്രിയ, ശ്രുതി രമൺ, മീനാക്ഷി സോമനാഥൻ, എംആർ വിഷ്‌ണു, രോഹിത് രാജ്, എംഎസ് ശ്രേയാ എന്നീ കുട്ടികൾ അവാർഡുകൾ ഏറ്റുവാങ്ങി.
തുടർന്ന് നടന്ന വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾ സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us