ഡൽഹി കൈരളി സമാജം ഓണാഘോഷ പരിപാടികൾ ഒക്ടോബര്‍ 8 ന് ലക്ഷ്മി ഭായി നഗറില്‍ സംഘടിപ്പിച്ചു

New Update

publive-image

ഡല്‍ഹി: കൈരളി സമാജം ഡൽഹിയുടെ ഓണാഘോഷ പരിപാടികൾ ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ലക്ഷ്മി ഭായി നഗറിലെ ഉല്ലാസ് ഭവനിൽ അരങ്ങേറി. ചെയർമാൻ പിഎസ്എം പിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സോഹൻലാൽ ശർമ്മ ഉദ്ഘാടനം ചെയ്‌തു.

Advertisment

ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള (ബിപിഡി കേരള) ചെയർമാൻ അനിൽ ടി.കെ മുഖ്യാതിഥിയായി പങ്കെടുത്തു. സെക്രട്ടറി ബിജു കുമാർ, സുരേഷ് കെ.ജി, ബിന്ദു മുരളി, ശാന്റി തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് കലാപരിപാടികളും ഗാനമേളക്കും ശേഷം മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, കലാകാരന്മാർക്ക് സമ്മാനം വിതരണവും നടത്തുകയുണ്ടായി. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

Advertisment