ഫരീദാബാദ് രൂപതയും ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് തലശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന അൽമായർക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര കോഴ്സിന്‍റെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് കരോൾ ബാഗ് സെൻ്റ് മൈക്കിൾസ് സ്കൂളിൽ വച്ച് നടത്തി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഫരീദാബാദ് രൂപതയും ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് തലശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന അൽമായർക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര കോഴ്സിന്‍റെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ ആർച്ച് ബിഷപ്പമാരായ മാർ ജോസഫ് പാമ്പ്ലാനി പിതാവും മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവും തിയോളജി ബിരുദം സ്വീകരിച്ചവരോടൊപ്പം

Advertisment

തലശ്ശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & തിയോളജിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയഫരീദാബാദ് രൂപതയിലെ 20 പേരുടെ ബിരുദദാന ചടങ്ങ് ഒക്ടോബർ 11 ചൊവ്വാഴ്ച കരോൾ ബാഗ് സെൻ്റ് മൈക്കിൾസ് സ്കൂളിൽ വച്ച് നടത്തി. ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഫരീദാബാദ് രൂപതാ ആർച്ച് ബിഷപ്പ് മാർ കുരിയാക്കോസ് ഭരണികുളങ്ങര എന്നിവർ സർട്ടിഫിക്കറ്റുകൾ സംയുക്തമായി വിതരണം ചെയ്തു.

ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ടോം ഓലിക്കരോട്ട് ഫരീദാബാദ് രൂപത കാറ്റക്കിസം ഡയറക്ടർ വെരി. റവ. ഫാ. ബാബു ആനിത്താനം, അസിസ്റ്റൻ്റ് ഡയറക്ടർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment