New Update
/sathyam/media/post_attachments/6KbYBoY9RKpgdRNDLs93.jpg)
ഡല്‍ഹി:ഫരീദാബാദ് രൂപതയുടെ ദശവാർഷികത്തിൻറെ ഭാഗമായി യുവജനങ്ങൾക്കായി ഡിഎസ്‌വൈഎം നേതൃത്വത്തിൽ സെൻറ് മദർ തെരേസ സൗത്ത് എക്സ്റ്റൻഷൻ ഇടവകയിലെ യുവജനങ്ങൾ ഒരുക്കിയ യൂത്ത് റെസിഡൻഷ്യൽ വർക്ക്ഷോപ്പ് 'ആക്ട് 22’ 23, 24, 25 തീയതികളിലായി സെൻറ് പോൾസ് സ്കൂൾ ഹൗസ് കാസിൽ നടത്തപ്പെട്ടു.
Advertisment
ഡൽഹിയിലെ വിവിധ സീറോമലബാർ ദേവാലയങ്ങളിലെ നൂറോളം യുവജനങ്ങൾ പങ്കെടുത്ത പരിപാടി അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യുവജനങ്ങൾക്ക് പുത്തൻ അനുഭവമായ വർക്ക് ഷോപ്പിന് ഫാദർ റോയ് ജോസഫ് വടക്കൻ, ഫാദർ ശോഭൻ ബേബി, ഫാദർ അരുൺ മഠത്തുംപടി, സിസ്റ്റർ അഞ്ചൽ തെരേസ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us