ഡിഎംഎ ജനക്പുരി ഏരിയ മലയാളഭാഷാ പഠനകേന്ദ്രങ്ങളുടെ ഉദ്ഘടനം നടത്തി

New Update

publive-image

ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിൽ പുതുതായി ആരംഭിച്ച മൂന്ന് മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവും നടത്തി. നങ്കൽറായ് വാത്മീകി മന്ദിരാങ്കണത്തിൽ നടത്തിയ ചടങ്ങിൽ ഏരിയാ ചെയർമാൻ വർഗീസ് പി.മാമൻ അധ്യക്ഷത വഹിച്ചു. ഡിഎംഎ പ്രസിഡണ്ട്‌ കെ രഘുനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോ-ഓർഡിനേറ്ററും ഡിഎംഎ വൈസ് പ്രസിഡന്റുമായ രാഘുനാഥൻ നായർ കെ ജി, മറ്റു വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, ജനറൽ സെക്രട്ടറി സി ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റുമായ കെ ജെ ടോണി, ഏരിയ ഓഫീഷ്യേറ്റിങ് സെക്രട്ടറി ഉല്ലാസ് ജോസഫ്, ട്രഷറർ റെജിമോൻ കെ എൽ, മലയാളം മിഷൻ കോ-ഓർഡിനേറ്ററും കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗവുമായ പ്രദീപ് ദാമോദരൻ, കേന്ദ്ര നിർവാഹക സമിതി അംഗം ബിജു ജോസഫ്, മലയാളം ഭാഷ അധ്യാപിക രജിത ടീച്ചർ, ഏരിയ വനിതാ വിഭാഗം കൺവീനർ ജെസി ഹരി, പ്രോഗ്രാം കൺവീനർ സുശീൽ കെ സി എന്നിവർ സംസാരിച്ചു.

കൂടാതെ ഡിഎംഎ കേന്ദ്രക്കമ്മിറ്റിയിൽ നിന്നു ലഭ്യമായ കോവിഡ് ധന സഹായത്തിൻ്റെ വിതരണവും ചടങ്ങിൽ നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

NEWS
Advertisment