/sathyam/media/post_attachments/bqCXQ8WBcQk2i7QTrRIO.jpg)
ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപതയുടെ പത്താം വാർഷികവും വിശുദ്ധ തോമാശ്ലീഹായുടെ 1950 രക്തസാക്ഷിത്വവും സംയുക്തമായി ആഘോഷിക്കാൻ അശോക് വിഹാറിലുള്ള മോൺഫോർട്ട് സ്കൂൾ ഒരുങ്ങി തുടങ്ങി.
ഞായറാഴ്ച രാവിലെ 9 മണിയോടുകൂടി അശോക വിഹാറിലെ സെന്റ് ജൂഡ് ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന വിശ്വാസ പ്രകോഷണ റാലിയും, തുടർന്ന് മോൺഫോർട്ട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിക കളികളിലും രൂപതയിലെ വൈദികരും സന്യ സ്ഥിരം അല്മായരും പങ്കെടുക്കുന്നു.
വിശ്വാസപ്രഘോഷണം റാലിയിൽ വിവിധ ദേവാലയങ്ങൾ അണിയിച്ചൊരുക്കുന്ന നിശ്ചല ദൃശ്യങ്ങളും, പഞ്ചാബിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തിൻറെ പരിപാടികളും ഉണ്ടായിരിക്കുമെന്ന് രൂപത നേതൃത്വം അറിയിച്ചു. മോൺ ഫോർട്ട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടികളിൽ സാമൂഹിക, രാഷ്ട്രിയ മത നേതാക്കൾ പങ്കെടുക്കുമെന്നും രൂപത നേതൃത്വം കൂട്ടിച്ചേർത്തു.
ആലപ്പുഴയിലുള്ള കൃപാസനം ധ്യാനകേന്ദ്രത്തിലെ സുപ്രസിദ്ധ ധ്യാന ഗുരു ഫാദർ ജോസഫ് വലിയവീട്ടിൽ നയിക്കുന്ന ധ്യാന ശുശ്രൂഷകളും, ദൈവജനത്തിന് കുമ്പസാരിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സമൂഹ കൃതജ്ഞതബലിയോട് കൂടെ ചടങ്ങുകൾ അവസാനിക്കും എന്നും, ചടങ്ങിൽ സംബന്ധിക്കുന്ന എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us