ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 17 മുതൽ

author-image
ജൂലി
New Update

publive-image

ഗുരുഗ്രാം: സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം
2022 നവംബർ 17 മുതൽ 2023 ജനുവരി 15 വരെ (1198 വൃശ്ചികം 1 മുതൽ മകരം 1 വരെ) വിശേഷാൽ പൂജകളോടെ അരങ്ങേറും. ക്ഷേത്ര മേൽശാന്തി രാജേഷ് അടിക പൂജാദികൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

Advertisment

നവംബർ 17 (വൃശ്ചികം 1): രാവിലെ 5:30-ന് നട തുറപ്പ്, നിർമ്മാല്യ ദർശനം, മലർ നിവേദ്യം,
6-ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 7-ന് അഷ്ടഭിഷേകം, 7:30-ന്‌ ഉഷഃപൂജ, ലഘു ഭക്ഷണം, 10:30-ന് ഉച്ചപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. 12 മണിക്ക് അന്നദാനം. വൈകിട്ട് 5:30-ന് നട തുറപ്പ്, 6:30-ന് മഹാ ദീപാരാധന, ദീപ കാഴ്ച, 7:30-ന് അത്താഴ പൂജ, 8:00 മണിക്ക് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണം, ലഘുഭക്ഷണം.

മണ്ഡല മഹോത്സവ കാലത്ത് ശനിയാഴ്ചകളിൽ രാത്രി ലഘു ഭക്ഷണവും ഞായറാഴ്ചകളിൽ രാവിലെയും രാത്രിയിലും ലഘു ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾ ബുക്ക് ചെയ്യുവാനും 01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment