/sathyam/media/post_attachments/8KmlvEPNwOQeGPZbf0Bb.jpeg)
ന്യൂ ഡൽഹി: മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ശാഖയുടെ ഓണാഘോഷവും 34-ാമത് വാർഷിക ദിനാഘോഷവും 2022 നവംബർ 5-ന് വൈകിട്ട് 6 മണിക്ക് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്ത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ശാഖാ ചെയർമാൻ വി.ഡി. ജോസ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി കെ.ജെ. ടോണി, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ഏരിയ സെക്രട്ടറി സി.പി. സനിൽ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് സ്ട്രീമുകളിൽ ഉന്നത വിജയം നേടിയ ആൽബിൻ ജോർജ്, മൈഥിലി കുമാർ, എസ്.എൽ. ഐശ്വര്യ എന്നിവർക്ക് അക്കാഡമിക് എക്സെല്ലെൻസ് അവാർഡുകൾ നൽകി ആദരിച്ചു. കാനിങ് റോഡ് കേരള സ്കൂൾ പ്രിൻസിപ്പൽ കെ.ജി ഹരികുമാർ അവാർഡുകൾ നേടിയവ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ ഗുരു കലാമണ്ഡലം രാധ മാരാർ, നൃത്താധ്യാപകരായ കവിത ഋഷികേശ്, ശരണ്യ മാരാർ എന്നിവരെ ഡിഎംഎ മുൻ പ്രസിഡന്റ് സി.എ. നായർ പൊന്നാട അണിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചു കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ പങ്കെടുത്ത ഏരിയ ടീം അംഗങ്ങൾക്ക് കേന്ദ്രക്കമ്മിറ്റി ജോയിന്റ് ട്രെഷറർ പി.എൻ. ഷാജി, ഡിഎംഎയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഏരിയ നടത്തിയ ഇൻഡോർ ഗെയിംസ്, ഡ്രോയിങ്, പെയിന്റിംഗ് മത്സരങ്ങളിലെ ജേതാക്കളെയും, പ്രശ്ചന്ന വേഷ മത്സരത്തിൽ വിജയികളായ അനന്യ നായർ, എം.പി. ബെഞ്ചമിൻ എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി.
ഏരിയയിലെ അംഗങ്ങളെ അണിനിരത്തി കൾച്ചറൽ കമ്മിറ്റി കൺവീനർ വി.കെ. ചന്ദ്രന്റെ ഏകോപനത്തിൽ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഗാനമേളയും ആഘോഷ രാവിന് ചാരുതയേകി. ആതിര പ്രദീപും പ്രദീപ് സദാനന്ദനുമായിരുന്നു അവതാരകർ. അത്താഴ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us