/sathyam/media/post_attachments/8qDQ1BtsO0xCPsNYdpmT.jpeg)
ഫരീദാബാദ് രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച്, വടക്കേ ഇന്ത്യയിൽ സേവനം ചെയ്യുന്ന വൈദികർക്കു വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 8, ചൊവ്വാഴ്ച, ജീസസ് ആൻഡ് മേരി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ട മത്സരം, രാവിലെ 9 മണിക്ക് ആരംഭിച്ചു. ഫരിദാബാദ് രൂപത ചാൻസിലർ, ഫാദർ മാത്യു ജോൺ, ഫരിദാബാദ് രൂപതയ്ക്ക് വേണ്ടി എല്ലാവരെയും സ്വാഗതം ചെയ്തു. മാഗ്ലൂർ രൂപത ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, ഫാദർ വിജയാനന്ദ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വടക്കേ ഇന്ത്യയിലെ രൂപതകളിൽ നിന്നായി 32 ടീമുകൾ പങ്കെടുത്ത, വളരെ ആവേശകരമായ ഈ മത്സര പരമ്പരയിൽ, കളിക്കുവാനും കളി പ്രോത്സാഹിപ്പിക്കുവാനുമായി നിരവധി വൈദികർ വന്നത് വേറിട്ട അനുഭവമായി.
സിഗിനിസ് ഇന്ത്യയുടെ പ്രസിഡന്റ് റവ. ഫാ. സ്റ്റാൻലി കോഴിച്ചിറ, ഫരീദാബാദ് രൂപത വികാരി ജനറാൾ റവ. ഫാ. ജോസഫ് ഓടനാട്ട്, മുൻ വികാരി ജനറാൾ റവ. ഫാ. ജോസ് ഇടശ്ശേരി എന്നിവരുടെ സാന്നിധ്യം ഏറെ അനുഗ്രഹപ്രദമായി. വേറെ ആവേശം ഉൾക്കൊണ്ട മത്സരത്തിൽ ഒന്നാം സമ്മാനമായ 25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും ഷിംല-ചണ്ഡിഗണ്ഡ് രൂപതയെ പ്രതിനിധികരിച്ച ഫാ. അജി പുഷ്പാലയവും ഫാ. ബിബിനും തൈവേലിക്കകത്തും, രണ്ടാം സമ്മാനം 15,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും ജലന്തർ രൂപതയെ പ്രതിനിധികരിച്ച ഫാ. ജോമോൻ ചക്കരയും ഫാ. ലൈജു ഏർനാട്ടും മൂന്നാം സമ്മാനം 10,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും ഫരീദാബാദ് രൂപതയെ പ്രതിനിധികരിച്ച ഫാ. ബാബു ആനിത്താനവും ഫാ. ഷെറിൻ തോമസും കരസ്ഥമാക്കി.
സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തെ പല തവണ വിജയികളാക്കിയ, ഇന്ത്യൻ ഫുട്ബാൾ ടീം സാന്നിധ്യമായിരുന്ന ശ്രീ. സിൽവെസ്റ്റർ ഇഗ്നേഷ്യസ് സമ്മാനദാനം നിർവ്വഹിച്ചു. ആദ്യന്ത്യം അതിവാശിയേറിയ ഈ കായികവിരുന്ന് സംഘടിപ്പിച്ച ഫരീദാബാദ് രൂപത ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫാ. ബാബു ആനിത്താനം, ഹോളി ഫാമിലി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷെറിൻ തോമസ് എന്നിവരെ വൈദിക കൂട്ടായ്മ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us