കൽക്കാജി ഓർത്തഡോൿസ്‌ കൺവെൻഷൻ ശനിയും ഞായറും കൽക്കാജി കമ്മ്യൂണിറ്റി സെന്റർറിൽ

New Update

publive-image

സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ്‌ ഇടവകയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ 12, 13 തീയതികളിൽ നടത്തപ്പെടുന്നു. ഹൌസ് ഖാസ് വികാരി ഫാ യാക്കൂബ് ബേബി ഉദ്ഘാടനം നിർവഹിക്കുന്നു. തുടർന്ന് സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള റ്റി വി ജോസഫ് മെമ്മോറിയൽ അവാർഡ് ദാനവും നടത്തുന്നു.

Advertisment

സഭയുടെ പ്രമുഖ സുവിശേഷകൻ ഫാ. ജോൺ മുഖത്തല മുഖ്യ പ്രഭാഷണം നടത്തുന്നു. ശനി വൈകുന്നേരം 6.30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് വചനപ്രഘോഷണം.

ഞായർ രാവിലെ സരിത വിഹാർ ഇടവകയിൽ 7.30ന് പ്രഭാത നമസ്കാരവും തുടർന്ന് കു ർബാനയ്ക്കു ശേഷം കുട്ടികൾക്കായുള്ള വരയും വരിയും വയൽക്കിളികളും
വൈകുന്നേരം 6.30 ന് കമ്മ്യൂണിറ്റി സെന്ററിൽ സന്ധ്യനമസ്കാരവും തുടർന്ന് വചന പ്രഘോഷണത്തോട് പര്യവസാനിക്കുന്നു. ഇടവക വികാരി ഫാ ഷാജി ജോർജ്, സെക്രട്ടറി രഞ്ജി ഡാനിയേൽ, ട്രസ്റ്റി ഷാജി ജേക്കബ്, കൺവീനവർ ജോളി മാത്യു എന്നിവർ നേതൃത്വം നൽകും

Advertisment