ഡല്‍ഹി പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല - മകരവിളക്ക് ആഘോഷങ്ങൾ നാളെ ആരംഭിക്കും

New Update

publive-image

ഡല്‍ഹി:പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല - മകരവിളക്ക് ആഘോഷങ്ങൾ നാളെ ആരംഭിക്കും. നാളെ രാവിലെ 5.30ന് നട തുറക്കും. തുടർന്ന് നിർമാല്യ ദർശനം, ഗണപതി ഹോമം, ഉഷ പൂജ, 10 മണിക്ക് ഉച്ച പൂജ എന്നിവ നടക്കും. വൈകിട്ട് 6.30 ന് ദീപാരാധന തുടർന്ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. രാവിലെ 8.30 ന് ലഘു ഭക്ഷണ വിതരണവും വൈകിട്ട് 9 മണിക്ക് അന്നദാനവും ഉണ്ടാകും.

Advertisment

മണ്ഡലകാലത്ത് എല്ലാ ദിവസവും പ്രത്യക പൂജകളും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് ഭജനയും 9 മണിക്ക് അന്നദാനവും ഉണ്ടാകും. 28ന് പന്ത്രണ്ട് വിളക്ക് ആഘോഷവും, ഡിസംബർ 27ന് മണ്ഡല വിളക്ക് ആഘോഷങ്ങളും, ജനുവരി 6ന് തിരുവാതിര ആഘോഷവും ഉണ്ടാകും. ജനുവരി 14ന് മകരവിളക്ക് ആഘോഷം ശാസ്താ പ്രീതിയ്യോടെ നടക്കും.

Advertisment