ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ഇടവക തിരുനാൾ; ആഘോഷമായി നടത്തപെട്ടു

New Update

publive-image

ഡൽഹി: ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ഇടവകയുടെ തിരുനാൾ ഈ മാസം (നവംബർ) 18(വെള്ളി),19(ശനി),20(ഞായർ) തിയതികളിൽ ആഘോഷമായി നടത്തപെട്ടു.

Advertisment

നവംബർ 18ന് കൊടിയേറ്റത്തോടെയും പ്രസുദേന്തി വാഴ്ച്ചയോടെയും ആരംഭിച്ച തിരുനാൾ, ശനിയാഴ്ച വൈകിട്ട് ഓൾഡ് ഫരീദാബാദ് സെന്റ് പീറ്റേഴ്സ് സ്കൂളിൽ ഫരീദാബാദ് രുപതയിലെ ആറു നവ വൈദീകർക്ക് നൽകിയ സ്വീകരണത്തോടും, ആഘോഷമായ ദിവ്യബലിയോടും, ഇടവകയിലെ പ്രാർത്ഥന കൂട്ടായ്മകളുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കലാ പരിപാടികളോടെയാണ് നടന്നത്.

വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ഈ പൊതു സമ്മേളനത്തിൽ ആദരിക്കുകയുണ്ടായി. പ്രധാന തിരുനാൾ ദിനമായ നവംബർ 20 ഞായറാഴ്ച വൈകിട്ട് നടത്തപെട്ട തിരുനാൾ ദിവ്യബലിയിൽ ആയാനഗർ പള്ളി വികാരി ഫാ.ജോമി പ്രധാന കാർമികനും ഫരീദാബാദ് ഫോറോനയിലെ വൈദീകർ സഹ കാർമികരുമായി.

തുടർന്ന് പ്രദിക്ഷണത്തോടും സ്നേഹവിരുന്നോടുംകൂടെ അനുഗ്രഹാദായകമായ ക്രിസ്തുരാജന്റെ തിരുനാൾ സമാപിച്ചു. വികാരി ഫാ. അബ്രാഹം വള്ളോപിള്ളി, അസിസ്റ്റന്റ് വികാരി ഫാ. ജെയ്ക്ക് മങ്ങാട്ട്, കൈക്കാരൻമാർ ജെയ്സൺ ആന്റണി, ചാക്കോ, തിരുനാൾ കൺവീനർ ജോബി ജോസ് എന്നിവർ എല്ലാവർക്കും നന്ദി അറിയിച്ചു.

Advertisment