/sathyam/media/post_attachments/YXSsO45GykQEGCSBxITa.jpeg)
ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള (ബി പി ഡി) യുടെ പോഷക ഘടകമായ ബി പി ഡി കേരള സ്ത്രീ ജ്വാലയുടെ ഒന്നാം വാർഷിക ആഘോഷം ഡൽഹി ആർ കെ പുരം സെക്ടർ 4 ലെ ഡി എം എ സെന്ററിന്റെ സമുച്ച യത്തിൽവച്ചു 2022 നവംബർ 27 -ആം തീയതി വൈകിട്ട് 3 മണിക്ക് നടക്കുന്നതാണ്. ഡോ ജസീല മജീദ്,അസ്സോസിയേറ്റ് പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ദി സ്കൂൾ ഓഫ് അലൈഡ് ഹെൽത്ത് ആൻഡ് സയൻസ് ആൻഡ് മാനേജ്മെന്റ് (ഡി പി എസ് ആർ യു), ന്യൂഡൽഹി,ആണ് ഈ പരിപാടിയുടെമുഖ്യാ അതിഥി.
കൂടാതെ ഈ അവസരത്തിൽ ക്യാൻസർ ബോധവൽക്കരണത്തെ കുറിച്ച് ഡോ: റുസ്‌ന മാധുർ, പാലിയേറ്റിവ് കെയറിനെപറ്റി കെ വി ഹംസ, അവയവ ദാനത്തെ കുറിച്ചും അതിന്റെ പ്രാധാന്യതെപറ്റിയും എൽ.ടി. കേണൽ സന്ധ്യ നായർ (റിട്ട) എന്നിവരുടെ ബോധവത്കരണ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്, ഹെയർ ദാനം ചെയ്തവരെയും ഈ അവസരത്തിൽ ആദരിക്കുന്നു. കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാം, ഗാനമേള, കോമഡിഷോ ഒപ്പം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us