വാക്കുതര്‍ക്കത്തിനിടെ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി കാമുകന്‍

New Update

publive-image

ഡല്‍ഹി: നരേലയിലെ ഒയോ ഹോട്ടലില്‍ മുറിയെടുത്ത കമിതാക്കള്‍ വാക്കുതര്‍ക്കത്തിനിടെ കാമുകന്‍ കാമുകിയെ വെടിവെക്കുകയായിരുന്നു. ശേഷം, ഇയാളും സ്വയം വെടിവെച്ചു. 38 കാരനും വിവാഹിതനുമായ സിതു എന്ന പ്രവീണ്‍ ആണ് കാമുകിയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

Advertisment

ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 39കാരിയായ ഗീതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പ്രകോപിതനായ യുവാവ് കാമുകിയുടെ നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലക്കേസില്‍ പ്രതിയായ പ്രവീണ്‍ ജാമ്യത്തിലിറങ്ങിയാണ് കാമുകിയെയും കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 21നാണ് ഇയാളെ മറ്റൊരു കൊലക്കേസില്‍ അറസ്റ്റ് ചെയ്തത്.

ഗൗരവ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഹോട്ടലിലെ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രവീണിന്റെ നിലയും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

Advertisment