ഡിഎംഎയുടെ 27-ാമത് ശാഖ മായാപുരി-ഹരിനഗർ ഏരിയ രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ 27-ാമത് ശാഖയായി മായാപുരി-ഹരിനഗർ രൂപീകൃതമായി. സുഭാഷ് നഗർ, മായാപുരി, ഹരിനഗർ, മായാ എൻക്ലേവ്, നാരായണാ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ശാഖ പ്രവർത്തന സജ്ജമാക്കിയത്.

Advertisment

മായാപുരി ഹരി എൻക്ലേവിലെ ഫ്രണ്ടിയർ ഭവനിൽ ഇന്നലെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. സിഎൻ രാജൻ കൺവീനറായും എസ് കൃഷ്ണകുമാർ, സാബു എന്നിവർ ജോയിൻ്റ് കൺവീനർമാരായും അംഗങ്ങളായി ബികെ നായർ, പ്രശാന്ത് കുറുപ്പ്, സൈമൺ മൈലപ്ര എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ ഡൽഹി മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകൾ ആരംഭിക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായരും ജനറൽ സെക്രട്ടറി കെജെ ടോണിയും പറഞ്ഞു.

Advertisment