സ്ത്രീ ജ്വാലയുടെ ഒന്നാമത് വാർഷികാഘോഷം നടത്തി 

New Update

publive-image

ന്യൂ ഡൽഹി: ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീം (ബിപിഡി) കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ ഒന്നാമത് വാർഷികാഘോഷം ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറി. കൺവീനർ സന്ധ്യ അനിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഡൽഹി ഫർമസ്യൂട്ടിക്കൽ സയൻസസ് & റിസേർച്ച് യൂണിവേഴ്‌സിറ്റി അസ്സോസിയേറ്റ് പ്രൊഫസറും സ്‌കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് മേധാവിയുമായ ഡോ ജസീല മജീദ് ഉത്ഘാടനം ചെയ്‌തു.

Advertisment

രക്ത ദാനത്തിലും അവയവ ദാനത്തിലും കേശ ദാനത്തിലും സ്ത്രീകളുടെ പങ്കാളിത്തം ജനകീയവും കാര്യക്ഷമമാക്കുകയും ചെയ്യുന്ന സ്ത്രീ ജ്വാലയുടെ പ്രവർത്തനങ്ങളെ ഡോ ജസീല മജീദ് അഭിനന്ദിച്ചു. സ്ത്രീകൾക്ക് സാധ്യമല്ലാത്തതായി ലോകത്തിൽ ഒന്നുമില്ലന്നും ഇനിയും ജനോപകാരപ്രദങ്ങളായ നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാനുള്ള ത്രാണി ജഗദീശ്വരൻ സ്ത്രീ ജ്വാലക്ക് നൽകട്ടെയെന്നും അവർ ആശംസിച്ചു.

publive-image

സ്ത്രീ ജ്വാല കോർഡിനേറ്റർ ഷേർലി രാജൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സുജാ രാജേന്ദ്രൻ, രമ ദേവി, മഞ്ജുഷ ബിജു കുമാർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കേശദാനം ചെയ്ത കുട്ടികളെയും സ്ത്രീകളെയും ചടങ്ങിൽ ആദരിച്ചു.

Advertisment