ഡല്‍ഹി മഹിപാല്‍പുര്‍ പള്ളിയില്‍ തിരുനാള്‍ ഇന്നു മുതല്‍

New Update

publive-image

ഡല്‍ഹി: മഹിപാല്‍പുര്‍ പള്ളിയില്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാള്‍ ഇന്നു മുതല്‍ ഞായറാഴ്ച വരെ നടക്കും. ഇന്നു വൈകിട്ട് 6.30നു ഡല്‍ഹി ക്നാനായ കമ്മ്യൂണിറ്റി ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ തിരുനാളിനു കൊടിയേറ്റും.

Advertisment

തുടര്‍ന്നു കുര്‍ബാന, ഷാബാദ് സെന്‍റ് അല്‍ഫോന്‍സ ചര്‍ച്ച് പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. തരുണ്‍ ചെറുകാട്ടുപറമ്പില്‍ സന്ദേശം നല്‍കും. നാളെ വൈകിട്ട് 6.30നു ദ്വാരക ഇന്‍ഫന്‍റ് ജീസസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡേവീസ് കളിയത്തുപറമ്പിലിന്‍റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, ഫാ. ജോമോന്‍ കൈപ്പന്‍പാടന്‍ സന്ദേശം നല്‍കും. ഞായറാഴ്ച രാവിലെ 9.30നു കുര്‍ബാനയ്ക്കു സാഹിബാബാദ് സെന്‍റ് ജൂഡ് പള്ളി വികാരി ഫാ. അനൂപ് മഠത്തിപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും.

ആയാനഗര്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോമി വാഴക്കാല സഹകാര്‍മ്മികത്വം വഹിക്കും.

Advertisment