ഓയിൽ ഫാക്‌ടറിയുടെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങി; ആന്ധ്രയിൽ വിഷവാതകം ശ്വസിച്ച് 7 തൊഴിലാളികൾ മരിച്ചു

New Update

publive-image

ഹൈദരബാദ്: ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്‌ടറിയിൽ വിഷവാതകം ശ്വസിച്ച് 7 തൊഴിലാളികൾ മരിച്ചു. കാക്കിനഡിയിലെ ജി രംഗപേട്ടയിലാണ് സംഭവം. ഓയിൽ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിഴിലാളികളാണ് അപകടത്തിൽപെട്ടത്.

Advertisment

അമ്പാടി സുബ്ബണ്ണ ഓയിൽ ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. ആദ്യം 3 പേരായിരുന്നു ഓയിൽ ഫാക്‌ടറിയുടെ മാലിന്യ ടാങ്കിൽ ഇറങ്ങിയത്. എന്നാൽ ഇവർക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇവരെ പുറത്തിറക്കാനായാണ് മറ്റ് തോഴിലാളികളും ഉള്ളിലിറങ്ങിയത്. മരിച്ച 5 പേർ‌ പഡേരു സ്വദേശികളും 2 പേര്‍ പുലിമേരു സ്വദേശികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു തൊഴിലാളി രക്ഷപ്പെട്ടു. സസംഭവത്തിൽ ഓയിൽ ഫാക്‌ടറിക്കെതിരെ പൊലീസ് കേസെടുത്തു. മതിയായ സുരക്ഷ രീതികളില്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചത്. ഇതുകൂടാതെ ഫാക്ടറി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്തിരുന്ന സ്ഥാപനമല്ലാ ഇതെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

Advertisment