/sathyam/media/post_attachments/51yd7Gvzg1ri4ocz6ist.jpg)
ഡല്‍ഹി:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കൂടുതൽ അന്തർ ദേശീയ വിമാന സർവീസുകൾ അനുവദിക്കണമെന്ന് കെ. മുരളീധരൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിൽ സംസാരിക്കവെയാണ് ഇക്കര്യം ആവശ്യപ്പെട്ടത്.
കേരള സർക്കാരും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാരുമായും സിവിൽ ഏവിയേഷൻ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ഒരു അനുകൂല നീക്കവും കേന്ദ്ര ഗെവണ്മെന്റിൽ നിന്നും ഉണ്ടായില്ല.
ഇപ്പോൾ ഗൾഫ് സെക്ടറിൽ മാത്രമാണ് അന്ത്രരാഷ്ട്ര സർവീസുള്ളത്. കണ്ണൂർ എയപോർട്ടിന് മികച്ച റൺവേ അടക്കമുള്ള അടിസ്ഥാന സൗകര്യമുണ്ട്. കോവിഡ് കാലത്തു കുവൈറ്റ് എയർലൈൻസിന്റെയും എമിറേറ്റ് എയർലൈൻസിന്റെയും വലിയ വിമാനങ്ങൾ ഇവിടെ ലാന്റ് ചെയ്യുകയുണ്ടായി. എയർപോർട്ടിനെ പോയിന്റ് ഓഫ് കാൾ ലിസ്റ്റിലുൾപ്പെടുത്തണമെന്നും ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നും കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
ഈ മാസം എട്ടാം തിയ്യതി നടന്ന സിവിൽ എവിയേഷൻ കോൺസൽറ്റേറ്റിവ് കമ്മിറ്റിയിൽ കണ്ണൂർ വിമാനത്താവളത്തെ പോയിന്റ് ഓഫ് കാൾ ആയി പരിഗണിക്കുമെന്ന് കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കെ. മുരളീധരനു ഉറപ്പു നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us