കത്രിക കൊണ്ട് കുത്തി, ഒന്നാം നിലയിൽ നിന്ന് താഴേക്ക് എടുത്തെറിഞ്ഞു..!!; അഞ്ചാം ക്ലാസുകാരിയ ഉപദ്രവിച്ച അധ്യാപിക കസ്റ്റഡിയില്‍

New Update

publive-image

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ഒന്നാം നിലയില്‍ നിന്ന് താഴോട്ടേക്ക് എടുത്തെറിഞ്ഞ് അധ്യാപിക കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ഇന്ന് രാവിലെ 11 മണിയോടെ ഡല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നില്‍ വന്‍ പ്രതിഷേധമായിരുന്നു അരങ്ങേറിത്.

പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഗീത ദേശ്വാള്‍ എന്ന ക്ലാസ് ടീച്ചര്‍ ആദ്യം കുട്ടിയെ കത്രിക കൊണ്ട് ആക്രമിക്കുകയും പിന്നീട് കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നെന്ന് പൊലിസ് പറയുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്തതായും ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസ് എടുത്തതായും പൊലീസ് കമ്മീഷണര്‍ ശ്വേത ചൗഹാന്‍ അറിയിച്ചു. കു‌ട്ടി താഴെ വീണ് സാരമായി പരിക്കേറ്റതിനാല്‍ ദൃക്‌സാക്ഷികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റൊരു അധ്യാപിക ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ടീച്ചര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇത്തരമൊരു ക്രൂരത കാട്ടാൻ അധ്യാപികയെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Advertisment