ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയുടെ ആഭിമുഖ്യത്തില്‍ കാനിംഗ് റോഡ് കേരള സ്കൂള്‍ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

New Update

publive-image

ന്യൂഡൽഹി: ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയുടെ ആഭിമുഖ്യത്തില്‍ കാനിംഗ് റോഡ് കേരള സ്കൂള്‍ വിദ്യാർത്ഥികൾക്കായി ലഹരി ഉപയോഗത്തെക്കുറിച്ചും മൊബൈൽ ഫോൺ ദുരുപയോഗത്തെക്കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസ്സ്‌ ബിപിഡി കേരള ഗ്ലോബൽ കോഡിനേറ്റർ ഡോക്ടർ സഖി ജോൺ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ബിപിഡി കേരള ചെയർമാൻ ടി.കെ അനിൽ രക്തദാനത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തുകയും രക്തദാന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ജി ഹരികുമാർ സർ, പുനം നാരാഗ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment