/sathyam/media/post_attachments/6dFSdegSglTM23rDiyP8.jpg)
ഡല്‍ഹി:ഫാരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഫാരിദാബാദ് രൂപതയിലെ അമ്മമാർക്ക് വേണ്ടിയുള്ള ക്രിസ്മസ് കരോൾ ഗാന മത്സരം രൂപതാ തലത്തിൽ ഡിസംബർ പതിനെട്ടാം തീയതി ഞായറാഴ്ച അശോക് വിഹാറിലെ മോൺഫോർട്ട് സ്കൂളിൽവെച്ച് നടത്തി.
രൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും ആശംസകൾ നേരുകയും ചെയ്തു.
/sathyam/media/post_attachments/Ttc2SpCFMiJ94Eip1cxB.jpg)
ഫരിദാബാദ് രൂപതയിലെ ഏഴു ഫെറോനകളിലായി നടന്ന മത്സരത്തിൽ ഫൊറോനാതലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഏഴു ടീമുകൾ രൂപത തലത്തിൽ മത്സരിക്കുകയും പാലം ഫോറനയുടെ കീഴിലുള്ള സെൻതോമസ് ചർച്ച് ജനക്പുരി ഒന്നാം സ്ഥാനത്തിന് അർഹരാവുകയും ചെയ്തു.
രണ്ടാം സ്ഥാനം ഗുഡ്ഗാവ് ഫോറനയുടെ കീഴിലുള്ള സെന്റ് ക്ലാരറ്റ് ചർച്ച് കരസ്ഥമാക്കുകയും, മൂന്നാം സ്ഥാനത്തിന് ജസ്സോള ഫോറനയുടെ കീഴിലുള്ള ലാഡോസരായി ലിറ്റിൽ ഫ്ലവർ ചർച്ച് അർഹരാകുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us