New Update
/sathyam/media/post_attachments/bcruExcNZ8izZ1huV5kT.jpg)
ഡല്‍ഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്‌താ ക്ഷേത്രം മകരവിളക്ക് ഉത്സവത്തിനായി അണിഞ്ഞൊരുങ്ങുന്നു. 2023 ജനുവരി 1 ഞായർ മുതൽ ജനുവരി 15 (1198 മകരം 1) ഞായർ വരെ ദൈനംദിന പൂജകളോടൊപ്പം വിശേഷാൽ പൂജകളും ഉണ്ടാവും.
Advertisment
ദിവസവും 6 മണിക്ക് നട തുറക്കും. അഭിഷേകം, മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നിത്യ പൂജ എന്നിവയും വൈകുന്നേരം 5:30-ന് നട തുറക്കും. ആറു മണിക്ക് മഹാ ദീപാരാധന, ദീപക്കാഴ്ച്ച, നാമാർച്ചന, 8 മണിക്ക് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us