ഡിഎംഎയുടെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ 8-ന് ആർകെ പുരം കേരളാ സ്കൂളിൽ

New Update

publive-image

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ ശാന്ത രാത്രി പുതു രാത്രി 2023 ജനുവരി 8-ന് ആർ കെ പുരം സെക്ടർ-8-ലെ കേരളാ സ്‌കൂളിൽ അരങ്ങേറും.

Advertisment

2:30 മുതൽ അരങ്ങേറുന്ന ക്രിസ്‌തുമസ്‌ കരോൾ ഗാന മത്സരത്തിൽ ആശ്രം - ശ്രീനിവാസ്‌പുരി, ദ്വാരക, ജനക് പുരി, മയൂർ വിഹാർ ഫേസ്-3, മെഹ്റോളി, പട്ടേൽ നഗർ, രജൗരി ഗാർഡൻ, ആർ കെ പുരം, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ 10 ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് മാനുവൽ മലബാർ ജൂവലേഴ്‌സ് സ്പോൺസർ ചെയ്യുന്ന 10,000/-, 7,500/-, 5,000/- രൂപ യഥാക്രമം സമ്മാനമായി നൽകും.

തുടർന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ പോൾ മൂഞ്ഞേലി ക്രിസ്‌തുമസ്‌ സന്ദേശം നൽകും. ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ്, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെ ആർ മനോജ് കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

മലയാളം മിഷൻ ഭരണ സമിതി അംഗവും കാർട്ടുണിസ്റ്റുമായ സുധിർനാഥ്‌, സാമൂഹിക പ്രവർത്തകനായ ടി വി തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ഡിഎംഎയുടെ ആജീവനാന്ത അംഗങ്ങൾക്കുള്ള ഐ-കാർഡ്, ത്രൈമാസികയുടെ ആറാം ലക്കം എന്നിവയും തദവസരത്തിൽ വിതരണം ചെയ്യും.

അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, മയൂർ വിഹാർ ഫേസ്-3, മെഹ്റോളി, സൗത്ത് നികേതൻ, വികാസ്‌പുരി - ഹസ്‌തസാൽ എന്നീ ഏരിയകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, ഒപ്പന, മാർഗംകളി, എന്നിവ "ശാന്ത രാത്രി പുതു രാത്രി"ക്ക് ചാരുതയേകും.

അന്വേഷണങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കെ ജെ, പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ രാഘുനാഥൻ നായർ എന്നിവരുമായി 98107 91770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment