അടിയന്തിര സാഹചര്യങ്ങളിൽ സഹായവുമായി ഓടിയെത്തുന്ന സംഘടനയാണ് ഡിഎംഎ എന്ന് അഡ്വ ജെബി മേത്തർ

author-image
ജൂലി
New Update

publive-image

ന്യൂ ഡൽഹി: അടിയന്തിര സാഹചര്യങ്ങളിൽ സഹായവുമായി സംഘടന ഓടിയെത്തുമെന്ന വിശ്വാസമാണ് അതി കഠിനമായ തണുപ്പിൽപ്പോലും മലയാളികളെ ഡിഎംഎയുടെ പരിപാടികളിൽ ഒത്തുകൂടാൻ പ്രേരിപ്പിക്കുന്നതെന്ന് രാജ്യ സഭാംഗവും അഡ്വക്കേറ്റുമായ ജെബി മേത്തർ. 'ശാന്ത രാത്രി പുതു രാത്രി'യെന്ന ഡിഎംഎയുടെ ക്രിസ്‌തുമസ്‌ - പുതുവത്സരാഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജ്യസഭ എംപി. ആഘോഷങ്ങളേക്കാൾ ഉപരി ഡിഎംഎ ചെയ്യുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്നും അവയെ പ്രകീർത്തിക്കുവാനും അവർ മറന്നില്ല. ഡൽഹി ജീവിതത്തിൽ തനിക്ക് മലയാളത്തിൽ സംസാരിക്കുവാൻ ലഭിച്ച ആദ്യ അവസരമാണ് ഡിഎംഎ ഒരുക്കിയതെന്നും ജെബി മേത്തർ പറഞ്ഞു.

Advertisment

ആർ കെ പുരം സെക്ടർ-8-ലെ കേരളാ സ്‌കൂളിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക യോഗത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ പോൾ മൂഞ്ഞേലി ക്രിസ്‌തുമസ്‌-പുതുവത്സര സന്ദേശം നൽകി. വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെ ആർ മനോജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ രാഘുനാഥൻ നായർ കെ ജി കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പി എൻ ഷാജി, ഇന്റർണൽ ഓഡിറ്റർ കെ വി ബാബു തുടങ്ങിയവരും പങ്കെടുത്തു.

publive-image

ചടങ്ങിൽ മലയാളം മിഷൻ ഭരണ സമിതി അംഗവും കാർട്ടുണിസ്റ്റുമായ സുധിർനാഥ്‌, സാമൂഹിക പ്രവർത്തകനായ ടി വി തോമസ് എന്നിവരെ ആദരിച്ചു. ഡിഎംഎയുടെ ആജീവനാന്ത അംഗങ്ങൾക്കുള്ള ഐഡി-കാർഡ്, ത്രൈമാസികയുടെ ആറാം ലക്കം എന്നിവയും പ്രകാശനം ചെയ്‌തു.

3 മണി മുതൽ അരങ്ങേറിയ ക്രിസ്‌തുമസ്‌ കരോൾ ഗാന മത്സരത്തിൽ മയൂർ വിഹാർ ഫേസ്-3 ഏരിയ ഒന്നും ജനക് പുരി ഏരിയ രണ്ടും രജൗരി ഗാർഡൻ ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 9 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മാനുവൽ മലബാർ ജൂവലേഴ്‌സ് സ്പോൺസർ ചെയ്‌ത 10,000/-, 7,500/-, 5,000/- രൂപ യഥാക്രമം സമ്മാനമായി നൽകി.

അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ ഏരിയ അവതരിപ്പിച്ച മാർഗം കളി, മയൂർ വിഹാർ ഫേസ്-3 ഏരിയയുടെ സിനിമാറ്റിക് ഫ്യൂഷൻ, സൗത്ത് നികേതൻ, വികാസ്‌പുരി - ഹസ്‌തസാൽ എന്നീ ഏരിയകൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് എന്നിവ 'ശാന്ത രാത്രി പുതു രാത്രി'ക്ക് മിഴിവേകി. ക്രിസ്തുമസ് കേക്കു വിതരണത്തിനും അത്താഴത്തിനും ശേഷമാണ് പരിപാടികൾ സമാപിച്ചത്.

യു-ട്യൂബ് ചാനലിലൂടെ തത്സമയം പ്രക്ഷേപണം ചെയ്‌ത പരിപാടികൾ എന്ന ലിങ്കിൽ ലഭ്യമാണ്.

Advertisment