ടെലിവിഷന്‍ ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുത്; കേ​​​​ന്ദ്ര വാ​​​​ര്‍ത്താ​​​​വി​​​​ത​​​​ര​​​​ണ മ​​​​ന്ത്രാ​​​​ല​​​​യത്തിന്‍റെ മുന്നറിയിപ്പ്

New Update

​​​​publive-image

ഡ​​​​ല്‍ഹി: ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ല്‍ ചോ​​​​ര​​​​പു​​​​ര​​​​ണ്ട ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ കാ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍. അ​​​​ക്ര​​​​മ, ചോ​​​​ര പു​​​​ര​​​​ണ്ട ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പു​​​​ല​​​​ര്‍ത്തേ​​​​ണ്ട വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ചാ​​​​ന​​​​ലു​​​​ക​​​​ള്‍ക്കി​​​​ട​​​​യി​​​​ല്‍ ഇ​​​​ടി​​​​വ് സം​​​​ഭ​​​​വി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു മാ​​​​ര്‍ഗ​​​​നി​​​​ര്‍ദേ​​​​ശ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വാ​​​​ര്‍ത്താ​​​​വി​​​​ത​​​​ര​​​​ണ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

Advertisment

ക്രി​​ക്ക​​റ്റ് താ​​രം ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ അ​​പ​​ക​​ട ദൃ​​ശ്യ​​ങ്ങ​​ൾ സം​​പ്രേ​​ഷ​​ണം ചെ​​യ്ത​​തു​​ൾ​​പ്പെ​​ടെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു കേ​​ന്ദ്ര​​ത്തി​​ന്‍റെ ഇ​​ട​​പെ​​ട​​ൽ. അ​​​​പ​​​​ക​​​​ടം, മ​​​​ര​​​​ണം, സ്ത്രീ​​​​ക​​​​ള്‍ക്കും കു​​​​ട്ടി​​​​ക​​​​ള്‍ക്കും മു​​​​തി​​​​ര്‍ന്ന​​​​വ​​​​ര്‍ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ക്ര​​​​മം തു​​​​ട​​​​ങ്ങി​​​​യ​​​​വ റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ഔ​​​​ചി​​​​ത്യ​​​​ബോ​​​​ധം വേ​​​​ണം. എ​​​​ന്നാ​​​​ല്‍ ഇ​​​​തി​​​​ല്‍ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു ണ്ടാ​​​​വു​​​​ന്ന​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹ​​​​വും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പ​​​​രു​​​​ക്കേ​​​​റ്റ് ശ​​​​രീ​​​​ര​​​​മൊ​​​​ട്ടാ​​​​കെ ചോ​​​​ര പു​​​​ര​​​​ണ്ട നി​​​​ല​​​​യി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ചാ​​​​ന​​​​ലു​​​​ക​​​​ള്‍ കാ​​​​ണി​​​​ക്കു​​​​ന്ന​​​​തു വ​​​​ര്‍ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. സ്ത്രീ​​​​ക​​​​ള്‍ക്കും കു​​​​ട്ടി​​​​ക​​​​ള്‍ക്കും മു​​​​തി​​​​ര്‍ന്ന​​​​വ​​​​ര്‍ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള ദൃ​​​​ശ്യ​​​​ങ്ങ​​​​ളും യാ​​​​തൊ​​​​രു​​​​വി​​​​ധ എ​​​​ഡി​​​​റ്റി​​​​ങ്ങും നി​​​​ര്‍വ​​​​ഹി​​​​ക്കാ​​​​തെ കാ​​​​ണി​​​​ക്കു​​​​ന്നു.

ആ​​​​ളു​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന വി​​​​ധ​​​​മാ​​​​ണു ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. ടീ​​​​ച്ച​​​​റു​​​​ടെ അ​​​​ടി കൊ​​​​ണ്ട​​​​തി​​​​നെ തു​​​​ട​​​​ര്‍ന്നു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ പ്ര​​​​ദ​​​​ര്‍ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് യു​​​​ക്തി​​​​ക്ക് നി​​​​ര​​​​ക്കാ​​​​ത്ത​​​​താ​​​​ണ്. ഇ​​​​തു പ്രേ​​​​ക്ഷ​​​​ക​​​​ര്‍ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കും. ഇ​​​​ത്ത​​​​രം വീ​​​​ഡി​​​​യോ​​​​ക​​​​ള്‍ പ്രോ​​​​ഗ്രാം കോ​​​​ഡി​​​​നെ​​​​തി​​​​രാ​​​​ണ്. സോ​​​​ഷ്യ​​​​ല്‍മീ​​​​ഡി​​​​യ​​​​യി​​​​ല്‍ നി​​​​ന്നു പ​​​​ക​​​​ര്‍ത്തു​​​​ന്ന അ​​​​ക്ര​​​​മ വി​​​​ഡി​​​​യൊ​​​​ക​​​​ൾ അ​​​​തേ​​​​പോ​​​​ലെ ത​​​​ന്നെ കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യും പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

Advertisment