55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന് ഗോ ഫസ്റ്റ്; റിപ്പോര്‍ട്ട് തേടി ഡിജിസിഎ

New Update

publive-image

ഡൽഹി: 55 യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിസിഎ. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ വ്യക്തമാക്കി.

Advertisment

ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ 6:30ക്കായിരുന്നു സംഭവം. ഡൽഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാതിരുന്നത്. 4 ബസുകളിലായാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ കൊണ്ടുവന്നത്. എന്നാൽ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.

സംഭവത്തിൽ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉൾപ്പെടെ ട്വിറ്ററിൽ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാർ നൽകിയിരിക്കുന്നത്. യാത്രക്കാരെ മറന്നതിൽ ഗോ ഫസ്റ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ചിരുന്നു.

Advertisment