പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക് മഹോത്സവം ശനിയാഴ്ച

New Update

publive-image

ഡല്‍ഹി:പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക് മഹോത്സവം മകര സംക്രാന്തി ദിവസമായ ശനിയാഴ്ച വിശേഷാൽ പൂജകേളോടെ ആചരിക്കുകയാണ്.

Advertisment

രാവിലെ 5.30 ന് നട തുറക്കൽ, 6 മണിക്ക് ഗണപതി ഹോമം, 7 ന് ഉഷ പൂജ, 8.00 മണിക്ക് ലഘു ഭക്ഷണം. 9 മുതല്‍ 11-30 വരെ ഭജന, 10 .00 മണിക്ക് ഉച്ചപൂജ, 11-30 ന് നടയടക്കൽ, ഉച്ചയ്ക്ക് 12 മണിക്ക് വിശേഷാൽ ശാസ്താ പ്രീതി പൂജ, 12.30 ന് ധർമ്മശാസ്താ അഷ്ടോത്തരാർച്ചന. (അർച്ചനയിൽ എല്ലാഭക്ത ജങ്ങളും മന്ത്രങ്ങൾ ഏറ്റുചൊല്ലുന്നത് അത്യുത്തമം), 1 മണിക്ക് സർവ്വ ശ്രേഷ്ഠമായ ശാസ്താ പ്രീതി (സദ്യ).

വൈകിട്ട് 5 .30 ന് നട തുറക്കൽ, 6.30 മണിക്ക് മഹാ ദീപാരാധന, 6.45 ന് ഭജന (ക്ഷേത്ര ഭജന സമിതി). 8 മണിക്ക് ദേവലി അയ്യപ്പ പൂജാ സമതിയിലെ ഭക്തജനങ്ങൾ ഘോഷയാത്രയുടെ അകമ്പടിയോടെ പഞ്ച മുടി കെട്ടുമായി പുഷ്പ വിഹാരനാഥന്റെ സന്നിധിയിൽ എത്തിചേരുന്നതാണ്. 8 മണി മുതല്‍ 8.45വരെ പഞ്ച മുടി കെട്ട് സമർപ്പണം. 8.45 ന് അത്താഴ പൂജ. 9.00 ന് ഹരിവരാസനം. ശേഷം അന്നദാനം.

Advertisment