നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല ഫെബ്രുവരി 19-ന്

author-image
ജൂലി
Updated On
New Update

publive-image

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 24-ാമത് വലിയ പൊങ്കാല മഹോത്സവം 2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 5:30-ന് മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും.

Advertisment

എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ലഭിക്കും.

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക്‌ ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ ലഭ്യമാണ്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം അന്നേ ദിവസം കൂപ്പണുകൾക്കായി ക്ഷേത്രത്തിൽ പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കുന്നതാണ്.

പൊങ്കാലയും മറ്റു പൂജകളും ബുക്ക് ചെയ്യുവാനും കൂടുതൽ അന്വേഷണങ്ങൾക്കും 9289886490, 9811219540 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment