ജിംനേഷ്യത്തിൽ വെച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി: പരിശീലകൻ അറസ്റ്റിൽ

New Update

publive-image

ഹൈദരാബാദ്​: ജിംനേഷ്യത്തിൽ വെച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത ജിം പരിശീലകൻ അറസ്റ്റിൽ.

Advertisment

ഹൈദരാബാദിലെ ബോവൻപള്ളിയിൽ നടന്ന സംഭവത്തിൽ ഫിറ്റ്‌നസ് ആർ സോൺ ജിമ്മിൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി നോക്കുന്ന രാജുവാണ് പെൺകുട്ടിയെ ജിംനേഷ്യത്തിൽ വച്ച് പീഡിപ്പിച്ചത്.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി​ നാല് ലക്ഷം രൂപയും 20 പവൻ സ്വർണാഭരണങ്ങളും ഇയാൾ കൈക്കലാക്കി.

ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ​പോലീസിൽ പരാതിപ്പെടുകയായിരുന്നു.തുടർന്ന്, പെൺകുട്ടിയുടെ പരാതിയിന്മേൽ രാജുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു​.

Advertisment