/sathyam/media/post_attachments/16EjZJDMun7DkYC763yZ.jpg)
ഡല്‍ഹി: വടക്കിന്‍റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ സീറോ മലബാർ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ മഹാമഹം 2023 ജനുവരി 20 മുതൽ 30 വരെ.
20 തീയതി കൊടിയേറ്റം നടത്തുന്നത്- റവ. ഫാ. വര്‍ഗീസ് ഇട്ടിത്തറ (ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് ലഡോ സരായി വികാരി). 29 -ാം തീയതി ആഘോഷമായ തിരുനാൾ പാട്ടു കൂർബനാ, വചന സന്ദേശം, ലദീഞ്ഞ്-, മുഖ്യകർമികൻ- റവ. ഡോ. പോള്‍ മൂഞ്ഞേലി (എക്സി. ഡയറക്ടര്‍, കാരിത്താസ്).
ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ വിവിധ ആഘോഷ പരിപാടികളോടെ പൂർവ്വാധികം ഭംഗിയായും ഭക്തിനിർഭരമായും, 2023 ജനുവരി 20 മുതൽ 30 വരെ ആഘോഷിക്കുകയാണ്.
ജനുവരി 20-ാം തിയതി മുതൽ 28-ാം തിയതി വരെ വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ദിനത്തിന്റെ തലേ ദിവസം കൂടു തുറക്കൽ ശുശ്രൂഷയും, അടിമ (സമർപ്പണം) വയ്ക്കുന്നതിനുള്ള സൗകര്യവും, തിരുന്നാൾ ദിവസം സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും കൂട്ടായ്മയുടേയും ഉത്സവമാക്കി മാറ്റുവാൻ വാദ്യ മേളങ്ങളോടെയുള്ള പ്രദക്ഷിണവും, തുടർന്ന് ആശീർവാദവും ഊട്ടുനേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ തിരുനാൾ തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, തുടർന്നും മാധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കുന്നതിനുമായി ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us