ശ്രീനാരായണ കേന്ദ്ര - ഇന്ദ്രപ്രസ്ഥ അപ്പോളോ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ്

author-image
ജൂലി
New Update

publive-image

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് കേന്ദ്രയുടെ സാംസ്‌കാരിക സമുച്ചയത്തിൽ മെഗാ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 5 ഞായറാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സമയം.

Advertisment

ജനറൽ ഫിസിഷ്യൻ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, ഇസിജി, ദന്ത പരിശോധന, നേത്ര പരിശോധന തുടങ്ങിയവ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 3, 4 (വെള്ളി, ശനി) തീയതികളിൽ വൈകുന്നേരം 5 മുതൽ 7 മണി വരെ ശ്രീനാരായണ കേന്ദ്രയിൽ പരിശോധനക്കായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഷാജി, കെ സുന്ദരേശൻ, ജി ശിവശങ്കരൻ എന്നിവരുമായി 9717490080, 9818469215, 9350148717 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment