പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദിതിയൻ ബാവ തിരുമേനിയുടെ സ്മരണാർത്ഥം സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 17 -ാമത് ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും 29 ന്

New Update

publive-image

ന്യൂഡൽഹി:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദിതിയൻ ബാവ തിരുമേനിയുടെ സ്മരണാർത്ഥം സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന 17 -ാമത് ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും 29ന് ഞായറാഴ്ച നടത്തപ്പെടുന്നു.

Advertisment

രാവിലെ 7.30ന് പ്രഭാതം നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാന ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിമത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. ക്വിസ് മത്സര വിജയികൾക്ക് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് നൽകുന്നു.

തുടർന്ന് 2021-22 കാലയളവിൽ 10, 12 ക്ലാസുകളിൽ ഡൽഹി എൻസിആർ പള്ളികളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ജോയി റ്റി എബ്രഹാം മെമ്മോറിയൽ ക്യാഷ് അവാർഡ്, കെഎം തോമസ് മെമ്മോറിയൽ ക്യാഷ് അവാർഡും നൽകും. ഇടവക വികാരി ഫാ. ഷാജി ജോർജ് നേതൃത്വം നൽകും.

Advertisment