New Update
/sathyam/media/post_attachments/3Q61CEqG2h1pYVVr8kGg.jpg)
ശ്രീനഗർ: ജമ്മു- കാശ്മീരിൽ കനത്ത മഞ്ഞു വീഴ്ച്ചയിൽ 2 വിദേശ പൗരന്മാർ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ പ്രശസ്തമായ സ്കീയിങ് റിസോർട്ടിലെ അഫർവത് കൊടുമുടിയിലാണ് മഞ്ഞു വീഴ്ച്ചയുണ്ടായത്.
Advertisment
കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്ഥലത്ത് രക്ഷാ പ്രവർത്തന സംഘം ക്യാമ്പ് ചെയ്തിരിക്കുകയാണ്.
മരിച്ച 2 പേരും രക്ഷപെടുത്തിയ 19 പേരും വിനോദ സഞ്ചാരത്തിനെത്തിയ വിദേശികളാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രക്ഷാപ്രവർത്തനം കൃത്യസമയത്ത് നടന്നതിനാലാണ് കൂടുതൽ പേരെ രക്ഷിക്കാനായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
#UPDATE | J&K: Two foreign nationals dead in an avalanche in Gulmarg. 19 foreign nationals have been rescued successfully. Rescue team at the spot: SSP Baramulla https://t.co/29FbB6CP69
— ANI (@ANI) February 1, 2023
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us