ഡല്‍ഹി: ഗാസിയാബാദ് ശാന്തി ധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75) നിര്യാതയായി. സംസ്‍കാരം മാർ. വിൻസെന്റ് നെല്ലായി പറമ്പിലെന്റെ കാർമികത്വത്തിൽ (ബിജ്നോർ രൂപതാ അധ്യക്ഷൻ) ഗാസിയാബാദ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് വെള്ളിയാഴ്ച പത്തുമണിക്ക് നടത്തും.
രാജ്കോട്ട്, ബിജിനോർ, അടിലാബാദ്, അങ്കമാലി -എറണാകുളം, ജമ്മു എന്നീ രൂപതകളിൽ ഏറെ നാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ താമരച്ചാൽ പൈലി, അന്നം ദമ്പതികളുടെ നാലാമത്തെ മകളാണ്. അന്നകുട്ടി, പരേതരായഏലിക്കുട്ടി, സിസ്റ്റർ സിൽവസ്റ്റർ എസ് ഡി, മറിയക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]
ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]
ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും […]
കുവൈറ്റ്: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷ പാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു. ഒഐസിസി , കെഎംസിസി , കല കുവൈറ്റ് , പ്രവാസി കേരളം കോൺഗ്രസ് , പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധമിരമ്പിയത്. ഒഐസിസി ജന സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ […]
കുവൈത്ത് സിറ്റി : ഭരണഘടന സ്ഥാനപനങ്ങളെ വരുതിയിലാക്കി ജനാധിപത്യത്തെ കശാപുചെയ്യുന്നതിനെതിരെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മോദീ സർക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറെ ഗൗരവതരമാണെന്നും സമഗ്രമായ അന്വേഷണം വേണം. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാൽ അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അദാനി കമ്പനികൾക്ക് വഴിവിട്ട് […]
യുപി: ആശ്രമത്തിൽ പൂജയ്‌ക്കെത്തുന്നവർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുപിയിലെ വിവാദ ആൾദൈവമായ കരൗലി ബാബ. ഏകദിന പൂജയിൽ പങ്കെടുക്കുന്നവർ അടയ്‌ക്കേണ്ട ഫീസ് 1.51 ലക്ഷത്തിൽ നിന്ന് 2.51 ലക്ഷമാക്കിയാണ് ഉയർത്തിയാണ് കരൗലി ബാബ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് സിംഗ് ഭദോറിയ വാർത്തകളിൽ ഇടംപിടിക്കുന്നത്. ആശ്രമത്തിൽ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങൾ പോലും ഭേദമാകും എന്നാണ് ആൾദൈവം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർ കുറഞ്ഞത് ഒൻപത് തവണയെങ്കിലും പൂജയ്‌ക്കെത്തണം. എന്നാൽ തിരക്കേറിയ തന്റെ ഭക്തർക്ക് അതിന് സാധിക്കാത്തതിനാൽ അതിവേഗ പൂജയും […]
മുൻനിര ടെലികോം സേവനദാതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തെ 5ജി നെറ്റ്‌വർക്ക് വിന്യാസം അതിവേഗം കുതിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇതിനകം തന്നെെ 5ജി ക്കായി 1 ലക്ഷം ടെലികോം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നാഷണൽ ഇഎംഎഫ് പോർട്ടലിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജിയോ 2 ഫ്രീക്വൻസികളിൽ 99,897 ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നാണ്. ഭാരതി എയർടെല്ലിന് 22,219 5ജി ടവറുകളുമുണ്ട്. മാർച്ച് 23 ലെ റിപ്പോർട്ട് പ്രകാരം എല്ലാ ബേസ് സ്റ്റേഷനുകൾക്കും […]
ഇടുക്കി: മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ലംഘനങ്ങൾക്ക് പിഴ ചുമത്തി നടപടിയെടുക്കാനും ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. സ്‌ക്വാഡിന് വേണ്ടി സജ്ജമാക്കിയ പ്രത്യേക വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഫ്‌ളാഗ് ഓഫ് ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുക, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംഭരണം,വില്‍പന എന്നിവ തടയുകയാണ് ലക്ഷ്യം. അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുവാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യുവാനും സ്‌ക്വാഡിന് അധികാരമുണ്ട്. ചെറുതോണി ടൗണിലുള്ള […]
കുവൈത്ത്: കുവൈത്തിൽ അനധികൃത തൊഴിലാളികളെ പിടികൂടി നാട് കടത്തുന്നതിനായി മാനവ ശേഷി സമിതിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അടിയന്തിര പദ്ധതി തയ്യാറാക്കി വരുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് 182,000 അനധികൃത തൊഴിലാളികൾ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. […]