/sathyam/media/post_attachments/6pZgbT76D4B6JIfgpeQp.jpg)
ന്യൂഡല്‍ഹി:33 വര്‍ഷത്തെ ഡല്‍ഹി വാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഡിഎംഎ ആര്‍കെ പുരം മേഖലാസമിതിയുടെ ദീര്‍ഘകാല സെക്രട്ടറിയും മലയാളം മിഷന്‍ ഡല്‍ഹി ചാപ്റ്റര്‍ മുന്‍ ഉപാധ്യക്ഷനുമായ ഒ. ഷാജികുമാറിന് യാത്രയയപ്പ് നല്‍കുന്നു.
ഡല്‍ഹിയിലെ മലയാളി വേദികളിലെ സ്ഥിരസാന്നിധ്യമായ ഷാജികുമാറിന് ഡിഎംഎ ആര്‍കെ പുരം മേഖലയുടെ നേതൃത്വത്തില്‍ ഡിഎംഎ സാംസ്കാരിക കേന്ദ്രത്തില്‍ ശനിയാഴ്ച വൈകിട്ട് 4 ന് യാത്രയയപ്പ് നല്‍കും.
ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം, ലില്ലി ജോര്‍ജ്, സുബു റഹ്മാന്‍, ബാബു പണിക്കര്‍, കെ.എന്‍ ജയരാജ്, ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറല്‍ സെക്രട്ടറി കെ.ജെ ടോണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തില്‍ ഒ. ഷാജികുമാറിന് നല്‍കുന്ന യാത്രയയപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് സെന്‍റ് തോമസ് ദേവാലയത്തില്‍ നടക്കും.
ബിപിഡി കേരളയും സ്ത്രീജ്വാലയും സംയുക്തമായി നല്‍കുന്ന യാത്രയയപ്പ് തിങ്കളാഴ്ച വൈകിട്ട് 7ന് മുനീര്‍ക്കയില്‍ (249-1) നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us