ഡൽഹിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം ഷൂട്ടിങ്ങ്: ട്രെയിനിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

New Update

publive-image

ഡൽഹി : കിഴക്കൻ ഡൽഹിയിൽ വീഡിയോ ചിത്രീകരണത്തിനിടെ രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു. കാന്തി നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന വാൻഷ് ശർമ (23), മോനു (20) എന്നിവരാണ് മരിച്ചത്.

Advertisment

ശർമ്മ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണെന്നും മോനു കടയിൽ സെയിൽസ്മാനായാണ് ജോലി ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം.

ബുധനാഴ്ച വൈകീട്ട് 4.35 ഓടെ കാന്തി നഗർ മേൽപ്പാലത്തിന് സമീപം റെയിൽവേ ലൈനിൽ ട്രെയിൻ അപകടമുണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

സ്ഥലത്ത് നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തുവെന്നും അന്വേഷണത്തിൽ മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നും റെയിൽവേ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീഷ് എച്ച്.പി. പറഞ്ഞു.

യുവാക്കൾ രണ്ട് പേരും റെയിൽവേ ട്രാക്കിൽ നിന്ന് ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മുൻപും സമാന രീതിയിൽ ഇവർ ചിത്രീകരണം നടത്തിയിട്ടുണ്ട്. ഇതിന്റെ ഫോട്ടോകൾ പുറത്തുവന്നു.

Advertisment