ഡല്‍ഹിയില്‍ ബസ് സെമിത്തേരിയുടെ മതിലില്‍ ഇടിച്ചുകയറി അപകടം; കല്ലറകള്‍ക്ക് കേടുപാട്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിനു സമീപമുള്ള സെമിത്തേരിയുടെ മതില്‍ ക്ലസ്റ്റര്‍ ബസ് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. അപകടസമയം ബസില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.

സെമിത്തേരിയിലെ പത്തോളം കല്ലറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഡല്‍ഹി സെമിത്തേരി കമ്മിറ്റി സെക്രട്ടറി അറിയിച്ചു. സെമിത്തേരി പരിപാലകരാണ് സംഭവം ആദ്യം അറിഞ്ഞത്. അപകടത്തില്‍പ്പെട്ട ബസ് സെമിത്തേരിയില്‍ നിന്ന് പിന്നീട് മാറ്റി.

Advertisment