വനിതാ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രിവിൻസിന്‍റെ വനിതാ ഫോറം പ്രതിനിധികൾ അഹമ്മദാബാദ് ശ്രീരാം ഫൗണ്ടേഷൻ വൃദ്ധസദനം സന്ദർശിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായ ലോക അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രിവിൻസിന്‍റെ വനിതാ ഫോറം പ്രതിനിധികൾ അഹമ്മദാബാദിലെ വസ്ത്രാപൂരിലുള്ള ശ്രീരാം ഫൗണ്ടേഷൻ വൃദ്ധസദനം
സന്ദർശിച്ച് അവർക്ക് ഉച്ചഭക്ഷണം നൽകി.

publive-image

ഡോ.മേബിൾ തോമസ്, ഷീന പ്രേമചന്ദ്രൻ, സുശീല രാജൻ, അമ്പിളി രവീന്ദ്രൻ, സിന്ധു രാജ്മോഹൻ, ഡോ.അജിത പിള്ള, എന്നിവരടങ്ങിയ സംഘമാണ് സന്ദർശനത്തിലുണ്ടായിരുന്നത്. പ്രായമായവരോടൊപ്പം സംവദിച്ചതും ഇടപഴകിയതും ഒരു നല്ല അനുഭവമായിരുന്നുവെന്ന് അവർ പറഞ്ഞു.

publive-image

സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്നും സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണത്തിനും അവരോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിനും വേൾഡ് മലയാളി കൗൺസിൽ ആഗോള തലത്തിൽ കൂടുതൽ പ്രർവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണെന്നും വേൾഡ് മലയാളി കൗൺസിൽ ലീഡേഴ്‌സ് ആയ ദിനേശ് നായർ എഎം രാജൻ എന്നിവർ അറിയിച്ചു.

Advertisment