പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രസിഡന്‍റായി ടി.എൻ കൃഷ്ണകുമാർ

New Update

publive-image

Advertisment

ന്യൂഡൽഹി:പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റായി ടി.എൻ കൃഷ്ണകുമാർ നിയമിതനായി. ദുബായിലും ഇന്ത്യയിലും ബിസിനസുള്ള ടി.എൻ കൃഷ്ണകുമാർ യുഎഇയിൽ സാമൂഹ്യ പ്രവർത്തന മേഖലയിലും സുപരിചിതനാണ്.

കോവിട് കാലത്തു ജോലി നഷ്ടപെട്ട നിരവധിയാളുകളെ വിമാന ടിക്കറ്റുകൾ നൽകി നാട്ടിലെത്തിക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് ടി.എൻ കൃഷ്ണകുമാർ. ദുബായിലും പരിസര പ്രദേശങ്ങളിലും ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണവും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനുമൊക്കെ കഴിഞ്ഞ കുറെ കാലമായി ഇദ്ദേഹം നേതൃത്വം നൽകിവരുന്നു.

പ്രവർത്തന മികവിനുള്ള അംഗീകാരമായി നിരവധി അവാർഡുകളും അംഗീകാരങ്ങളും ടി.എൻ കൃഷ്ണകുമാറിനെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ ലോക കേരള സഭ അംഗമായി പ്രവർത്തിക്കുന്ന, എൻജിനീയറിങ്‌ ബിരുദധാരിയായ ടി.എൻ കൃഷ്ണകുമാർ കഴിഞ്ഞ 34 വർഷത്തിലേറെയായി പ്രവാസലോകത്തു നിരവധി അന്തരാഷ്ട്ര കമ്പനികളുടെ മേധാവിയായും പ്രവർത്തിച്ചുവരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാപ്റ്ററുകളുള്ള പ്രവാസി ലീഗൽ സെല്ലിന്റെ ദുബായ് ചാപ്റ്റർ പ്രെസിഡെന്റായിടാണ് ടി.എൻ കൃഷ്ണകുമാറിനു നിയമനം. ധാരാളം ഇന്ത്യക്കാരുള്ള യുഎഇയിൽ വലിയ സംഘടനാ പാടവമുള്ള ടി.എൻ കൃഷ്ണകുമാറിന്റെ നിയമനം പ്രവാസികളെ ശാക്തീകരിക്കുന്നതിനും ഒരുമിപ്പിക്കുന്നതിനും ഏറെ സഹായകരമാണെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെണ്ട് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടു കാലത്തു റദ്ദു ചെയ്യപ്പെട്ട വിമാനടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്കനുകൂലമായി നിരവധി കോടതിവിധികൾ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗൽ സെൽ.

പ്രവാസികൾക്കു ഓൺലൈൻ ആർടിഐ പോർട്ടൽ, അർഹരായ പ്രവാസികൾക്ക് വിദേശരാജ്യത്തും ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമസഹായം തുടങ്ങിയ കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലുമാണ്.

Advertisment