ഡൽഹി മലയാളി അസോസിയേഷൻ രോഹിണി ഏരിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

author-image
ജൂലി
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 28-ാമത് ശാഖ രോഹിണിയിൽ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു.

മാർച്ച് 19-ന് ഉച്ചകഴിഞ്ഞു 3 മണിക്ക് രോഹിണി സെക്ടർ-7ലെ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാഡി മന്ദിറിലാണ് ഉദ്ഘാടന യോഗത്തിനായി വേദി ഒരുങ്ങിയത്.

publive-image

അഡ്ഹോക് കമ്മിറ്റി കൺവീനറായി ടി പി ശശികുമാർ, ജോയിന്റ് കൺവീനർമാരായി സുരേഷ് കുമാർ നായർ, എം കെ അനിൽ എന്നിവരും അംഗങ്ങളായി എം പി റെജി, റോയി കുര്യാക്കോസ്, രജപുത്രൻ, സി സുജ, വിദ്യ ഉണ്ണി, ശ്രീദേവി ചന്ദ്രൻ എന്നിവരെയും തെരെഞ്ഞെടുത്തു.

ഡിഎംഎയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകാനും അംഗങ്ങളാകാനും താല്പര്യം പ്രകടിപ്പിച്ച ധാരാളം പേർ യോഗത്തിൽ പങ്കെടുത്തു.

Advertisment