രണ്ട് മക്കള്‍ക്കും മാനസികാസ്വാസ്ഥ്യം: മനംനൊന്ത് ദമ്പതികള്‍ കുട്ടികളെ കൊന്ന് ജീവനൊടുക്കി

New Update

publive-image

Advertisment

ഹൈദരാബാദ്: ഹൈദരാബാദില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കുശൈ​ഗുഡയില്‍ ആണ് വിഷം കഴിച്ച നിലയിൽ കുടുംബത്തിലെ നാലുപേരെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്.

സതീഷ്-വേദ ദമ്പതികളുടെ രണ്ട് കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. ഇതിൽ മനംനൊന്ത് ആണ് വിഷം കഴിച്ച് നാലുപേരും ആത്മഹത്യ ചെയ്തത്. എന്ത് തരത്തിലുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ.

Advertisment