New Update
Advertisment
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സമുച്ചയത്തിലുള്ള ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ സതി സുനിൽ ആലപിച്ച ദൈവ ദശകത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഗുരുപൂജ, ഭജന, തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. കെ എൻ കുമാരനനും കുടുംബവും നേതൃത്വം നൽകിയ പൂജയിൽ നിരവധി ഭക്തജനങ്ങളും കൂടാതെ കേന്ദ്രയുടെ വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ട്രെഷറർ കെ സുന്ദരേശൻ, മുൻ ജനറൽ സെക്രട്ടറി എസ് കെ കുട്ടി, കേണൽ പുഷ്ക്കരൻ, മുതിർന്ന അംഗം എ കെ പീതാംബരൻ,തുടങ്ങിയവരും പങ്കെടുത്തു. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.