അൻപതാം വയസില്‍ അറുപതാമത്തെ രക്തദാനം നടത്തി മാതൃകയായി ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള ചെയര്‍മാന്‍ അനില്‍ ടി.കെ

New Update

publive-image

ഡല്‍ഹി:'ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള' ദേശീയ അന്താരാഷ്ട്ര തലത്തിൽ രക്ത ദാനം നടത്തി പതിനായിരങ്ങളുടെ വിലപ്പെട്ട ജീവിതം രക്ഷപ്പെടുത്തി, വിലമതിക്കാത്ത സേവനം നടത്തി വരുന്നു. ഇതിനോടകം ബിപിഡി 7300 ഓളം യൂണിറ്റ് രക്ത ദാനം നിർവഹിച്ചു കഴിഞ്ഞു.

Advertisment

മഹത്തായ ഈ സേവന ത്തിൽ മുഴുകി ഏതു സമയവും രക്ത ദാനം മഹാദാനം എന്ന മഹത് സന്ദേശം സ്വന്തം ജീവിതത്തിലും മാതൃകയാക്കി കാട്ടുകയാണ് ബിപിഡി കേരളയുടെ ചെയർമാൻ കൂടിയായ അനിൽ ടി കെ.

ഡൽഹിയിൽ സൗത്ത് ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ ബ്ലഡ് ഡൊണേഷൻ നടത്തിയ അപ്പൂർവ്വ ദാതാക്കളിൽ ഒരാളാണ് ബിപിഡി ചെയർമാൻ അനിൽ. തന്റെ അൻപതാമത്തെ വയസ്സിൽ അറുപതാമത്തെ രക്തദാനം ഡൽഹി എഎഫ്ടിസി ബ്ലഡ് ബാങ്കിൽ എയര്‍ വൈസ് മാര്‍ഷല്‍ എ.എന്‍ സെന്നിനു വേണ്ടി നടത്തി അദ്ദേഹം സമൂഹത്തിന് മാതൃക ആകുകയുമാണ്.

സ്വജീവിതം കൊണ്ടും ബിപിഡി എന്ന സംഘടനയുടെ സമൂഹത്തോടുള്ള പ്രതിപദ്ധത കൊണ്ടും മലയാളികൾക്കെല്ലാം അഭിമാനവും അതിലുപരി അനുഗ്രഹവുമാണ് അനിലിന്റെ സേവനങ്ങൾ.

Advertisment