ഫരിദാബാദ് രൂപതയുടെ പുതിയ വികാരി ജനറലായി മോൺസിഞ്ഞോർ ജോൺ ചോഴിത്തറയെ നിയമിച്ചു

New Update

publive-image

Advertisment

ന്യൂഡൽഹി:ഏപ്രിൽ 3 തിങ്കളാഴ്ച്ച അവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദേവാലയത്തിൽ വച്ച് നടന്ന ക്രിസംമാസിനിടെ രൂപതയിലെ വൈദികരും, സന്യസ്ത പ്രതിനിധികളും, വൈദിക വിദ്യാർത്ഥികളും, അല്മായരും പങ്കുചേർന്ന അവസരത്തിൽ ആണ് ഈ ഔദ്യോഗിക പ്രഖ്യാപനം ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നടത്തിയത്.

എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാദർ ജോൺ, ഫരീദാബാദ് രൂപതയുടെ ആരംഭ വർഷങ്ങളിൽ രൂപതയിൽ സേവനം ചെയ്യുകയും, തുടർന്ന് പത്തുവർഷത്തോളം ജർമ്മനിയിൽ സേവനം തുടർന്നു കൊണ്ടു വരികയാണ് അദ്ദേഹത്തെ ഈ പുതിയ നിയമനം തേടിയെത്തുന്നത്.

രൂപതയുടെ മുൻ വികാരി ജനറൽ ആയിരുന്ന ഫാദർ ജോസഫ് ഓടനാട്ട് അദ്ദേഹത്തിൻറെ കാലാവധി പൂർത്തിയാക്കിയ വേളയിൽ ആണ് ഫാദർ ജോൺ ചൊഴിതറയുടെ നിയമനം.

Advertisment