ഡിഎംഎയുടെ മുൻ ജനറൽ സെക്രട്ടറി കെടി ശിവദാസ് അനുസ്‌മരണ യോഗം ഏപ്രിൽ 5-ന് സൂമിലൂടെ

author-image
ജൂലി
New Update

publive-image

Advertisment

ന്യൂ ഡൽഹി:1983 മുതൽ 1991 വരെ തുടർച്ചയായി മൂന്ന് തവണ ഡൽഹി മലയാളി അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കെ.ടി ശിവദാസ് നമ്പ്യാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ ഏപ്രിൽ 5 ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ഡിഎംഎയുടെ നേതൃത്വത്തിൽ സൂമിലൂടെ അനുശോചന യോഗം നടത്തും.

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുശോചന യോഗത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://zoom.us/j/92900964407?pwd=UDlmbGR3b3JJQUMrODJSTkFXTjN2Zz09 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.

എല്ലാ വർഷവും ഡിഎംഎ ഓണാഘോഷത്തോടനുബന്ധിച്ചു നൽകി വരുന്ന സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സല്ലെൻസ് അവാർഡ് സ്പോൺസർ ചെയ്യുന്നത് കെ ടി ശിവദാസ് നമ്പ്യാരും ഭാര്യ ചിന്നമ്മു ശിവദാസുമാണ്.

കൂടുതൽ വിവരങ്ങൾക്ക് 8287524795, 9810791770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment